Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Constitute Rape

സമ്മതത്തോടെയുള്ള മുന്‍കാല ലൈംഗിക ബന്ധങ്ങള്‍ ബലാത്സംഗമാകില്ല: കോടതി

കൊ​ച്ചി: ഒ​രു സ്ത്രീ​യു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രു ബ​ന്ധ​മു​ണ്ടാ​ക്കി​യാ​ല്‍, സ​മ്മ​ത​ത്തോ​ടെ​യു​ള്ള മു​ന്‍​കാ​ല ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ള്‍ ബ​ലാ​ത്സം​ഗ​മാ​യി മാ​റി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി.

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് ലൈം​ഗി​ക​ബ​ന്ധം എ​ന്നാ​രോ​പി​ച്ചാ​ലും സ​മ്മ​ത​ത്തോ​ടെ​യാ​ണെ​ങ്കി​ല്‍ അ​ത് ബ​ലാ​ത്സം​ഗ പ​രാ​തി​യാ​യി മാ​റു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​ത്ത​രം കേ​സു​ക​ളി​ല്‍, നേ​ര​ത്തേ​യു​ള്ള ലൈം​ഗി​ക​ബ​ന്ധ​ത്തി​നു​ള്ള സ​മ്മ​തം വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി നേ​ടി​യ​താ​ണെ​ന്നു പ​റ​യാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ജി. ​ഗി​രീ​ഷ് വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​ര​ത്തെ മു​പ്പ​ത്തെ​ട്ടു​കാ​ര​നെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്കി​യാ​ണ് ഉ​ത്ത​ര​വ്. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്‌​ഷ​ന്‍ 493 (നി​യ​മ​പ​ര​മാ​യ വി​വാ​ഹ​മെ​ന്നു വി​ശ്വ​സി​ച്ച് വ​ഞ്ച​നാ​പ​ര​മാ​യി പു​രു​ഷ​ന്‍ സ​ഹ​വാ​സം ന​ട​ത്തി), 496 (നി​യ​മ​പ​ര​മാ​യ വി​വാ​ഹം കൂ​ടാ​തെ വ​ഞ്ച​നാ​പ​ര​മാ​യി വി​വാ​ഹ​ച്ച​ട​ങ്ങ് ന​ട​ത്തി), 376 (ബ​ലാ​ത്സം​ഗ​ത്തി​നു​ള്ള ശി​ക്ഷ) എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​യി​രു​ന്നു ചു​മ​ത്തി​യി​രു​ന്ന​ത്.

ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ പ​രാ​തി​ക്കാ​രി​യു​മാ​യി 2009ല്‍ ​സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യും പി​ന്നീ​ട് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നാ​ണു പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. 2013ല്‍ ​ഭ​ര്‍​ത്താ​വ് മ​രി​ച്ച പ​രാ​തി​ക്കാ​രി​യോ​ടും കു​ട്ടി​ക​ളോ​ടു​മൊ​പ്പം ഇ​യാ​ൾ താ​മ​സ​മാ​രം​ഭി​ച്ചു. പി​ന്നീ​ട്, വ​യ​നാ​ട്ടി​ല്‍ ജോ​ലി ല​ഭി​ച്ച​ശേ​ഷ​വും പ​രാ​തി​ക്കാ​രി​യെ സ​ന്ദ​ര്‍​ശി​ക്കു​ക​യും ബ​ന്ധം നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്തു.

പ​രാ​തി​ക്കാ​രി വി​വാ​ഹ​ത്തി​നു നി​ര്‍​ബ​ന്ധി​ച്ച​പ്പോ​ള്‍, ഇ​യാ​ൾ മെ​ഴു​കു​തി​രി​യു​ടെ​യും വി​ള​ക്കി​ന്‍റെ​യും മു​ന്നി​ല്‍​വ​ച്ച് മാ​ല അ​ണി​യി​ക്കു​ക​യും വി​വാ​ഹം ക​ഴി​ച്ച​താ​യി വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. 2014 ല്‍ ​ഇ​യാ​ൾ മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച​താ​യി അ​റി​ഞ്ഞ​പ്പോ​ഴാ​ണു പ​രാ​തി ന​ല്‍​കി​യ​ത് . എ​ന്നാ​ൽ പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ബ​ന്ധ​മാ​ണ് ഇ​വ​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി കേ​സ് ത​ള്ളി​യ​ത്.

Latest News

Up